ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനായൊരിടം. കുട്ടികളുടെ രചനകള്‍ വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ?

Friday, 24 June 2016

വെറുതെ ( കവിത - മിഹിര യു.എൻ.)

വെറുതെ

മിഹിര യു. എന്‍.


ഒരു കുളിര്‍ തെന്നലിന്‍ തഴുകലാലന്നു ഞാന്‍
ചെറുമയക്കത്തിൽ നിന്നുമൂർന്നു വന്നു.
മനസ്സിന്റെ താളില്‍ വരച്ചിട്ട സ്വപ്നങ്ങള്‍
ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു.

വെറുതെ, ജനല്‍ നല്‍കും വിസ്മയക്കാഴ്ചകള്‍
നിറകണ്‍കളോടെ ഞാന്‍ കണ്ടുനിന്നു.
അറിവിന്റെ കനി നുകരേണ്ടുന്ന വയിസ്സിലേ
മുറിവേറ്റിടും കുഞ്ഞു ഹൃദയങ്ങളേ..

'വെറുതെ' ചില ക്രൂരര്‍ ചെയ്തിടും വികൃതികള്‍
അനുഭവിക്കുന്നിതാ സ്തീജനങ്ങള്‍..
മനുജന്റെ ദുഷ്ക്രിയയ്ക്കിരയായിടുന്നിതാ
പ്രകൃതിയും ജനനിയാമവനിയുംതാന്‍..

വെറുതെ ഞാന്‍ ചിന്തിച്ചു, ഇങ്ങിനെ പോകുകില്‍
വെറുതെയായീടുമോ അമ്മഭൂമി..
വെറുതേയിരിക്കുവാനിടപോലുമില്ലാതെ
അറുതിയിലെത്തുമോ നന്മഭൂമി..

മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?

2 comments:

  1. നന്മനിറഞ്ഞ ഭൂമിയില്‍ നന്മയുടെ ചെടികള്‍ വളര്‍ന്നു പൂക്കട്ടെ!
    ആശംസകള്‍

    ReplyDelete
  2. മറുപടിയില്ലാത്ത ചോദ്യമായീടുമോ,
    വെറുതെയെങ്കിലുമീ ചിന്തപോലും..?

    കവിത തുടക്കത്തിലെ വരികളെക്കാള്‍ നിലവാരം കൂടിവരുന്നു അവസാന വരികളില്‍ എഴുതുക തുടര്‍ന്നും ആശംസകള്‍\

    ReplyDelete

കുട്ടികളുടെ രചനകളാണ്. വായനക്കാരുടെ പ്രോത്സാഹനം അവരെ മുന്നോട്ട് നയിക്കും.