വെറുതെ
മിഹിര യു. എന്‍.
ഒരു കുളിര് തെന്നലിന് തഴുകലാലന്നു ഞാന്‍
ചെറുമയക്കത്തിൽ നിന്നുമൂർന്നു വന്നു.
മനസ്സിന്റെ താളില്‍ വരച്ചിട്ട സ്വപ്നങ്ങള്‍
ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു.
വെറുതെ, ജനല്‍ നല്‍കും വിസ്മയക്കാഴ്ചകള്‍
നിറകണ്കളോടെ ഞാന്‍ കണ്ടുനിന്നു.
അറിവിന്റെ കനി നുകരേണ്ടുന്ന വയിസ്സിലേ
മുറിവേറ്റിടും കുഞ്ഞു ഹൃദയങ്ങളേ..
'വെറുതെ' ചില ക്രൂരര്‍ ചെയ്തിടും വികൃതികള്‍
അനുഭവിക്കുന്നിതാ സ്തീജനങ്ങള്‍..
മനുജന്റെ ദുഷ്ക്രിയയ്ക്കിരയായിടുന്നിതാ
പ്രകൃതിയും ജനനിയാമവനിയുംതാന്‍..
വെറുതെ ഞാന്‍ ചിന്തിച്ചു, ഇങ്ങിനെ പോകുകില്‍
വെറുതെയായീടുമോ അമ്മഭൂമി..
വെറുതേയിരിക്കുവാനിടപോലുമില്ലാ തെ
അറുതിയിലെത്തുമോ നന്മഭൂമി..
മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?
മിഹിര യു. എന്‍.
ഒരു കുളിര് തെന്നലിന് തഴുകലാലന്നു ഞാന്‍
ചെറുമയക്കത്തിൽ നിന്നുമൂർന്നു വന്നു.
മനസ്സിന്റെ താളില്‍ വരച്ചിട്ട സ്വപ്നങ്ങള്‍
ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു.
വെറുതെ, ജനല്‍ നല്‍കും വിസ്മയക്കാഴ്ചകള്‍
നിറകണ്കളോടെ ഞാന്‍ കണ്ടുനിന്നു.
അറിവിന്റെ കനി നുകരേണ്ടുന്ന വയിസ്സിലേ
മുറിവേറ്റിടും കുഞ്ഞു ഹൃദയങ്ങളേ..
'വെറുതെ' ചില ക്രൂരര്‍ ചെയ്തിടും വികൃതികള്‍
അനുഭവിക്കുന്നിതാ സ്തീജനങ്ങള്‍..
മനുജന്റെ ദുഷ്ക്രിയയ്ക്കിരയായിടുന്നിതാ
പ്രകൃതിയും ജനനിയാമവനിയുംതാന്‍..
വെറുതെ ഞാന്‍ ചിന്തിച്ചു, ഇങ്ങിനെ പോകുകില്‍
വെറുതെയായീടുമോ അമ്മഭൂമി..
വെറുതേയിരിക്കുവാനിടപോലുമില്ലാ
അറുതിയിലെത്തുമോ നന്മഭൂമി..
മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?
നന്മനിറഞ്ഞ ഭൂമിയില്‍ നന്മയുടെ ചെടികള്‍ വളര്‍ന്നു പൂക്കട്ടെ!
ReplyDeleteആശംസകള്‍
മറുപടിയില്ലാത്ത ചോദ്യമായീടുമോ,
ReplyDeleteവെറുതെയെങ്കിലുമീ ചിന്തപോലും..?
കവിത തുടക്കത്തിലെ വരികളെക്കാള്‍ നിലവാരം കൂടിവരുന്നു അവസാന വരികളില്‍ എഴുതുക തുടര്‍ന്നും ആശംസകള്‍\