ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനായൊരിടം. കുട്ടികളുടെ രചനകള്‍ വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ?

Tuesday, 13 December 2016

വധിക്കപ്പെട്ട സ്വപ്നം


വധിക്കപ്പെട്ട സ്വപ്നം
 കവിത : ശ്ലക്ഷ്മി . കെ .എ
  Std : 9 C

നിദ്രാദേവിയെന്നെ പൂകവെ ‍ഞാന്‍

കണ്ടൊരു സ്വപ്നം

എന്റെ നിദ്രയെനിക്കുസമ്മാനിച്ചതാണാ

സ്വപ്നം

വിണ്ണിലെ പറവകള്‍ മണ്ണിലെത്തി

മണ്ണിലെ മനുഷ്യര്‍ വിണ്ണിലെത്തി

മേഘത്തുണ്ടുകള്‍ താഴെയെത്തി

മഞ്ഞിന്‍കട്ടകള്‍ മേലെയെത്തി

മഴത്തുള്ളികള്‍ മേല്‍പ്പോട്ടോടി

ഫാക്ടറിക്കുഴലുകള്‍ കീഴ്പോട്ടായി

അരുവികളെല്ലാം മേല്പോട്ടൊഴുകി

മാനുഷരെല്ലാം ഭൂമിയെക്കൊന്നിട്ട്

മറ്റു ഗ്രഹങ്ങളെ പൂകിടുന്നു

മാനുഷര്‍ സൂര്യന്റെ അരികിലെത്തും

മുന്‍പാരോവന്നെന്റെ നിദ്രയെക്കൊന്നു!


Monday, 12 December 2016

കളിപ്പാവകള്‍


കളിപ്പാവകള്‍
 വിത :ശ്രീലക്ഷ്മി കെ.
  STD: 9 C

സുഖ-ദുഃഖപൂര്‍ണ്ണമീ ജീവിതം.

ദൈവം തന്‍ കരങ്ങളില്‍ കോര്‍ക്കും

ചരടില്‍ കിടന്നാടുന്നു നാം.

ഭൂമി ഒരു നാടകവേദി.

ഒരു ചരടില്‍ നിസ്സഹായരായി നാം

ആടിത്തിമിര്‍ക്കുന്നു ഈ പാവക്കൂത്ത്.

ജനിക്കുന്നു മരിക്കുന്നു നാം.

കരയുന്നു ചിരിക്കുന്നു നാം.

നിര്‍മ്മിക്കുന്നു നശിപ്പിക്കുന്നു നാം.

അന്ത്യം, നശിച്ചൊടുങ്ങുന്നു നാം.




കേരളസൗന്ദര്യം


കേരളസൗന്ദര്യം


വിത : ശ്രീലക്ഷ്മി കെ.എ.
Std : 9 C
  
കേരനിരകള്‍ ചാഞ്ചാടുന്നൊരു
സുന്ദരഭൂവിതു കേരളം
ഹരിതസ്വപ്നങ്ങള്‍ക്കേഴഴകേകും
ദൈവത്തിന്‍ നാടിതു കേരളം
കായലോളത്തില്‍ നീന്തിത്തുടിക്കും
ഭാരതസംസ്കാരം കേരളം
പുതുമണ്ണിന്‍ സുഗന്ധംതേടും
കര്‍ഷകത്തനിമതന്‍ കേര‍ളം
പ്രകൃതിതന്‍ സൗന്ദര്യലഹരിയില്‍
മയങ്ങും മലയാളക്കരയിതു കേരളം
വിദേശജനകോടികളുടെ മനസ്സില്‍
വിടരും സ്വപ്നം കേരളം
ഭാരതമാതാവിന്‍ തിരുപാദം
അലങ്കരിക്കും കേരളം
ഒരു പുണ്യഭൂവിതു കേരളം!

Friday, 9 December 2016

वो आँखें


वो आँखें

चाँदनी भरी रात मेंं,

मैंने देखा दो आँखें।

ज़िंदगी की राह में,


मेरी नज़र पड़ी सिर्फ उसमें।

बहुत चाहा उसी आँखों को,


अपनी ज़िंदगी की राह में ।

पर वो दूर चली गई मुझसे,

मुझे अकेला छोड़के।

poem by
Sreelakshmi K.A.
9 D 


Lost love





When I was walking through
a busy evening
As a pretty angel
You flew down before me.
When I saw you,
Sweet roses bloomed in my heart's
Dusty chambers of love,
Which was kept closed for years.....
You adorned it with festoons of love.
You presented in a many sweet moments
You swinged me with love
We swam in the sea of love
As two angel fishes...
But at last, after all, you gone away
leaving me alone in this life.....
Now, its only memories to ruminate....
You are not mine
And I am not yours, now
But still, I wish you should be mine
And still I love you.....
You are like a sweet wound in my mind.....
Still, roses in my garden are for you.....
Tears in my eyes are for you...
Thoughts in my mind are for you.....
I presented my mind love brimming heart before you
But your blotted mind not realise it
and you gone away
Leaving me alone.....
Still, voice in my throat is for you.....
Breaths in my heart is for you.....
And life in my body is also for you.....
I give you all of me....
But you cheated me and
You gave me a life imprisonment
In lost love with your fake love.....
And you fade away from me....
But still I love you....
And still you live in my heart....

Wednesday, 16 November 2016

യക്ഷി



പാതിരാ പക്ഷികള്‍ പാടവെ
ഉയരുന്നു വെള്ളിക്കൊലുസ്സിന്റെ മധുരസ്വരം
പുകമഞ്ഞുമൂടവെ കാറ്റില്‍ പരക്കുന്നു
പുതുനിശാഗന്ധിതന്‍ മാദകസൗരഭ്യം
തമസ്സിനെ വെല്ലും ചുരുുള്‍മുടിയില്‍
പാലപ്പൂ ചുംബിക്കുന്നു സാമോദം
പനിനീര്‍നിറമേറ്റും ചുണ്ടില്‍നിന്നും
ഒഴുകുന്നു ചുടുചോരതന്‍ കൈവഴികള്‍
പടരും നിലാവത്ത് വിടരുന്ന മുല്ലപോല്‍
മനോഹരിയാണവള്‍ ,എങ്കിലും മാനുഷര്‍
വിറയ്കും പുല്‍കൊടിപോല്‍ അവളെക്കണ്ടാല്‍
യക്ഷിയാണവള്‍. രക്തദാഹിയാണവള്‍.


പ്രകൃതീ നീ സുന്ദരിയാകുന്നു….






വിണ്ണില്‍നിന്നും പൊഴിഞ്ഞുവീണ്
മണ്ണില്‍വിരിഞ്ഞു പൊലിയുന്ന
മഴത്തുള്ളികളുടെ നാദം കേട്ടിട്ടോ
കാറ്റിന്‍ചൂളമടിയില്‍ കിണുങ്ങി ചിണുങ്ങി
ഇലത്തുമ്പുകള്‍ ചാഞ്ചാടുമ്പോള്‍
സര്‍ഗ്ഗവൈവിധ്യപൊലിമചാര്‍ത്തുന്ന
പൂങ്കാവനങ്ങളുടെ സുഗന്ധമേറ്റിട്ടോ
നിന്‍ മുഖം ചാര്‍ത്തും വിണ്‍മുത്തുകളുടെ
തിളക്കമേറ്റിട്ടോ പ്രകൃതീ നീ സുന്ദരിയാകുന്നു!





Thursday, 3 November 2016

നമ്മുടെ സൗഹൃദം












  എന്‍ ദുഃഖമോര്‍ത്ത് നീ കരയുമ്പോള്‍


ചിറകുവിടര്‍ത്തുന്നതാണ് സൗഹൃദം..


എന്‍ പ്രാണനുവേണ്ടി നീ പിടയുമ്പോള്‍


തെളിയും ദീപനാളമാണ് സൗഹൃദം..


എന്‍ സ്നേഹത്തിനായ് നീ കേഴുമ്പോള്‍


പെയ്തിറങ്ങും വിണ്‍മുത്തുകളാണ് സൗഹൃദം..


എന്‍ ജീവതചരടില്‍ നീ മുത്തു കോര്‍ക്കുമ്പോള്‍


പൂര്‍ണ്ണമാവുന്നതാണ് സൗഹൃദം..


എന്‍ വീണയില്‍ നീ മീട്ടും സ്വരസംഗീത-


ലഹരിയാണ് നമ്മുടെ സൗഹൃദം..!


Monday, 31 October 2016

Daughter of Cupid




When she was walking through her girlhood,
in a prosperous spring,
she fell down
to the deep abyss of love...

Which is adorn with tangled vines
and flowers of love..

Which are the daughters of cupid.

Like all are attracted to flowers in the spring,
she also attracted to a flower,
but not at all an ordinary one,
a living flower, who is a handsome guy.

Now she is wandering in his own,
ideal land of love,
thinking about him...

Flowing in the current of love,
flying like a dove in the sky
as the messenger of love
and dancing the heaven of love,
she thinks of her beloved

Like the fields love clouds, hills love rain
and butterflies love flowers,
she love him..

When she is abroad,
she ruminate the sweet memories,
which are presented by him..

She love things that make him smile.

She says that, 'If I had to count,
the reasons of why I love him,
I'd have to count forever and ever..

She could only fulfil her dreams
by holding him tight in her heart..

Like living beings cant exist without air,
She cant live without him.
She love him very much..
She fell down..

To the deep abyss of love..




GAYATHRI V.R.
9. C.
CNN GHS CHERPU

Monday, 5 September 2016

മഴപെയ്യുമ്പോള്‍ - കവിത -


പെയ്യുമ്പോള്‍ - 

കവിത - മീര കെ.എച്ച്.
6. E
C.N.N.G.H.S. Cherpu,
Thrissur  


മഴ പെയ്യുന്പോള്‍ ഹയ്യാ
പറയും പടനായകന്റെ ഉശിര്
ശത്രുവിന്‍ തലകൊയ്യാനെത്തും
പടനായകനിവന്‍

ഓരോ പടയ്ക്കും മണ്ണാണ് ശത്രു
മഴയിലോരോയണുവും ഉറഞ്ഞുതുള്ളും
ഇടിവെട്ടാണ് മന്ത്രിയെങ്കില്‍
പിന്നില്‍ വരുന്നേ മിന്നല്‍ രാജന്‍

മിന്നല്‍ രാജന്‍ കുടുകുടെ ചിരിച്ചു
അയ്യേ കാലില്ലാത്തവനേ
ഞങ്ങളോടുയുദ്ധം ചെയ്യാന്‍ട
എവിടുന്നാണ് ഹേയിത്രധൈര്യം?
എവിടുന്നാണിത്ര ധൈര്യം?

പറഞ്ഞു ഉശിരന്‍ മണ്ണോ മറുപടി
അയ്യേ മണ്ടന്‍ രാജാവേ
നിന്‍റെ സേനാനായകനദിയാല്‍ത്തന്നെ
ഞങ്ങള്‍ പായും അയ്യാ
ഞങ്ങള്‍ സഞ്ചരിക്കും.

പല പല ദിക്കുകള്‍ താണ്ടിവരും നദി-
യില്‍ നിന്നല്ലേ നിന്‍ ജന്മം?
പറയൂ മണ്ണില്ലാത്തയൊരിടം
ഈ മന്നിടത്തില്‍ ഹയ്യാ
ഈ ഭൂവിടത്തില്‍..

അയ്യോ മഴയായ് പെയ്യുന്പോള്‍
ഞങ്ങളതെല്ലാം മറന്നിടും
പറഞ്ഞു വീരന്‍ സേനാനായകനൊരു
കള്ളച്ചിരിയോടെ.


മീര കെ. എച്ച്.
6 E.
CNN GHS CHERPU

Friday, 24 June 2016

കാലം മാറുന്നു. (കഥ - വിഷ്ണുപ്രിയ)


കാലം മാറുന്നു.. 

വിഷ്ണുപ്രിയ വി  Std : 9 – D C.N.N.G.H.S. Cherp

 

 


  “എന്താ ചെയ്യാ! കാലം മാറല്ലെ, ഇന്നത്തെ കുട്ടികള്‍ നമ്മുടെ വരുതിയില്‍നില്‍ക്കില്ല. കൈയ്യിലും കഴുത്തിലും ഓരോ മൊബൈല്‍ ഫോണ്‍ തൂക്കിയിടും.

എന്നിട്ട് ഒരു ഫോണ്‍ വന്നാല്‍ ഏത് മൊബൈലീന്നാ വന്നേന്നറിയാതെ ആകെ
ബഹളമായിരിക്കും. പിന്നെ തൃശൂര്‍ പൂരത്തിന് അമിട്ടുപൊട്ടുന്നതുപോലൊരു
പാട്ടും മൊബൈലില്‍ വെക്കും. എന്റെ കൃഷ്ണാ.. കാലം പോയ പോക്കേ!!!”
        “എന്താ ഗംഗാധരാ, മഴയോട് പരിഭവം പറയാണോ?”
        “ആ.. ബാലനോ? എന്തു പറായാനാ ബാലാ, ഇന്ന് കൃഷിയാപ്പീസില്‍ ഒന്നു
പോയിരുന്നു. വരുംവഴി കുറച്ച് പയ്യന്മാര്‍ വേലേം കൂലീം ഇല്ലാതെ നിക്കണ
കണ്ടു. അവര്‍ടെ കോലം കണ്ട് ഞാന്‍ ഞെട്ടിപ്പോയി"
        “ഒന്നും പറയാതിരിക്കുന്നതാ നല്ലത്. ഉപദേശിച്ചതിന് മാതാപിതാക്കള്‍ക്കു
നേരെ ഗുണ്ടകളെ വിടുന്ന ആള്‍ക്കാരാ.”
        തന്റെ ഉണ്ണറത്തിണ്ണയില്‍നിന്ന് പതിയെ എഴുന്നേറ്റ് ഗംഗാധരന്‍ തന്റെ
ചങ്ങാതിയെ വരവേല്‍ക്കാന്‍ ചാരിയിട്ട വാതില്‍ പതിയെ തുറന്ന്
മെഴുകുതിരിവെട്ടം നിറഞ്ഞ ആ ഇരുട്ടുമുറിയിലേക്ക് കാല്‍വച്ചു.
        “കരണ്ടുപോയിട്ട് രണ്ട് മണിക്കൂറായി ബാലാ"
        “അവിടെയും കരണ്ടിന്റെ വരവ് മാവേലിവരവാ. വന്നാ വന്നു. കണ്ടാ കണ്ടു. ഇല്ലേല്‍ ഇല്ല.”
        മാനം കാര്‍മേഘത്താല്‍ ഇരുണ്ടുമൂടി, മഴത്തുള്ളികള്‍ ദാഹംമാറ്റാന്‍
കൊതിച്ചുനിന്ന ഭൂമിയിലേക്ക് കുത്തിയൊഴുകി. വീടിന്റെ വരാന്തയില്‍ വെള്ളം
തളംകെട്ടിക്കിടന്നു.
        “മ്.. മഴ കലക്കുന്നുണ്ട്"
        "പക്ഷെ കാര്യമില്ല ബാലാ. കാലം തെറ്റിപ്പെയ്യുന്ന മഴ ദോഷമാണ്.”
        “കാലം മൊത്തത്തില്‍ തെറ്റാണ്. അതിന്റെകൂടെ ഇതുംകൂടിയായപ്പോള്‍ ഗംഭീരമായി.”
        “നീയെന്താ ഈ സമയത്ത് ഈ വഴി? വീട്ടിലെ മരോള്‍ടെ വഴക്കുകാരണം പോന്നതാണോ ബാലാ?”
        “അങ്ങിനേം പറയാം. ഒറ്റത്തടിയായതുകൊണ്ട് നിനക്ക് അതൊന്നും ഒരു
പ്രശ്നല്ലല്ലോ. സുഖജീവിതം"
        “അല്ല ബാലാ. ഇപ്പോഴാ ഒറ്റത്തടിയുടെ വിഷമം മനസ്സിലാവുന്നേ. ഇന്നെങ്കില്‍
ഇന്ന്. നാളേങ്കില്‍ നാളെ എന്നു പറഞ്ഞുകൂടിക്കഴിയുമ്പോള്‍ ഒരു
സമാധാനത്തിന് ഒരു കൂട്ടുവേണം. ആ. അതൊക്കെ പോട്ടെ. നീ ഇന്ന് ഇവിടെ
കൂടുന്നോ?”
        “ഏയ്. അതുംകൂടിമതി മരോള്‍ക്ക് പ്രശ്നംണ്ടാക്കാന്‍. ആ. മഴകുറഞ്ഞു. നേരം
സന്ധ്യയായി. ഞാന്‍ പോകാന്‍ നോക്കട്ടെ"
        തോളിലെ തോര്‍ത്തുമുണ്ട് വീശിക്കുടഞ്ഞ് തോളിലിട്ട് വരാന്തയില്‍ ചാരിവച്ച
കുടയും നിവര്‍ത്തി ബാലന്‍ യാത്രയായി.
        സൂര്യന്‍ മലകളോട് കിന്നാരം പറഞ്ഞു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു.
ഗംഗാധരന്‍ തന്റെ ദിനചര്യയായ പത്രവായന തുടങ്ങി. 'ബാലന്‍ എണ്‍പത്തിയൊന്ന്
വയസ്സ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മദ്യലഹരിയില്‍ യാത്രചെയ്ത
യുവാക്കളുടെ കാറിടിച്ചാണ് അപകടം.' തന്‍റെ ജീവിതത്തിന്‍റെ പാതി
മുറിഞ്ഞുപോയതുപോലെ ഗംഗാധരന്‍ ഇരിപ്പിടത്തില്‍ ഉറച്ചിരുന്നു.
        “കാലം മാറി, വേഷം മാറി, ജീവിതം മാറി, മരണം നിശ്ചയിക്കുന്നത്
ശിവനില്‍നിന്നും മദ്യം ഏറ്റുവാങ്ങി. എന്റെ ആത്മാവ് നഷ്ടപ്പെട്ടു. ഇനി ഈ
ശരീരം മാത്രം.”
        വിദൂരങ്ങളിലേക്കുനോക്കിക്കൊണ്ട് ഗംഗാധരന്‍ സ്വയം മന്ത്രിച്ചു. ഇന്നലെ
പെയ്ത മഴയുടെ ബാക്കി ഗംഗാധരന്റെ കണ്ണുകളിലൊഴുകി.
        “ഇന്നല്ലെങ്കില്‍ നാളെ ‍ഞാന്‍ വരും. സുഹൃത്തേ. ഇന്നീ ഭൂമി നഗരമാണ്.
അവിടെ നിനക്കൊപ്പം ഞാന്‍ കൂട്ടായ് വരും. ഇന്നല്ലെങ്കില്‍ നാളെ..
ഇന്നല്ലെങ്കില്‍ നാളെ..”
        ദുഃഖം ഗംഗാധരനെ നിദ്രയിലേക്കു നീട്ടി. ഇരുട്ട്. മുഴുവന്‍ ഇരുട്ട്. ഈ
ഇരുട്ടില്‍ ചക്രം ഉരുളുന്നു. മാനവര്‍ കണ്ണുകാണാതെ നടക്കുന്നു. മദ്യം
അവന്‍ വെളിച്ചമാക്കുന്നു. ഇതില്‍ നടുവില്‍ ഗംഗാധരന്‍ വെളിച്ചത്തിനായി
കരയുന്നു. ഇതു അവസാനം. ഭൂമിയുടെ അവസാനം. മനുഷ്യന്‍ ഭൂമിയെ കൊല്ലുന്നു.
പ്രകാശരശ്മികള്‍ ഗംഗാധരന്റെ നയനങ്ങളില്‍ തുളച്ചുകയറി. ഗംഗാധരന്റെ
കൈകളില്‍ കോര്‍ത്തുപിടിച്ച് ആ പ്രകാശവും ഗംഗാധരനും യാത്രയായി. കാലചക്രം
തിരിഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഇരുട്ടിന്റെ ശക്തിയില്‍ കാലചക്രം
നിശ്ചലമായി.
        “മ്.. എന്റെ സ്വപ്നം ഒരു മുന്നറിയിപ്പാണ്. ഇത് ആരെയെങ്കിലും അറിയിക്കണം.
ഗംഗാധരന്‍ ഓടിയോടി ഒരിടത്തെത്തി. യുവത്വം മാറ്റിയ സ്വഭാവവുമായി
നില്‍ക്കുന്നവര്‍. ഗംഗാധരന്‍ അലറിപ്പറഞ്ഞു.
        “അവസാനമായി.. എല്ലാറ്റിനും അവസാനമായി.. മാറുവിന്‍.. എങ്കില്‍ മാത്രമേ
അതു തുടക്കമാകൂ. ഏയ് മനുഷ്യാ.. നീയെന്താണിങ്ങിനെ?”
        ഗംഗാധരന്‍ വായുവില്‍ തുഴഞ്ഞു. ഭൂമി ഇരുട്ടില്‍ മുങ്ങി. മരങ്ങള്‍
കടപുഴകിവീണു. മനുഷ്യര്‍ ശ്വാസവായുവിനായി കിടന്നലറുന്നു. അതെ. അവസാനമായി.
എല്ലാറ്റിനും അവസാനമായി.
        “അമ്മേ..”
        രാഹുല്‍ നിദ്രയില്‍നിന്നുണര്‍ന്നു. യുവത്വത്തിന്റെ തിളപ്പില്‍ സഞ്ചരിച്ച
അവന്‍ കണ്ട സ്വപ്നം അവനെയാകെ വിയര്‍പ്പിച്ചിരുന്നു.
        “ഞാന്‍ കണ്ട സ്വപ്നം! അതില്‍ ആരെല്ലാമാണ് വന്നത്! ഇന്നലെ എന്റെ
സുഹൃത്തിന്റെ വണ്ടിതട്ടി ആശുപത്രിയിലായ ആളാണോ ബാലന്‍? എങ്കില്‍ ഗംഗാധരന്‍
ആര്?”
        അമ്മ പുഞ്ചിരിച്ചുകൊണ്ട് അടുത്തുനില്‍ക്കുന്നുണ്ടായിരുന്നു.
        "എല്ലാം ഒരു മുന്നറിയിപ്പായിരിക്കും മോനേ. മോന്‍ ഇനിയെങ്കിലും....”

വെറുതെ ( കവിത - മിഹിര യു.എൻ.)

വെറുതെ

മിഹിര യു. എന്‍.


ഒരു കുളിര്‍ തെന്നലിന്‍ തഴുകലാലന്നു ഞാന്‍
ചെറുമയക്കത്തിൽ നിന്നുമൂർന്നു വന്നു.
മനസ്സിന്റെ താളില്‍ വരച്ചിട്ട സ്വപ്നങ്ങള്‍
ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു.

വെറുതെ, ജനല്‍ നല്‍കും വിസ്മയക്കാഴ്ചകള്‍
നിറകണ്‍കളോടെ ഞാന്‍ കണ്ടുനിന്നു.
അറിവിന്റെ കനി നുകരേണ്ടുന്ന വയിസ്സിലേ
മുറിവേറ്റിടും കുഞ്ഞു ഹൃദയങ്ങളേ..

'വെറുതെ' ചില ക്രൂരര്‍ ചെയ്തിടും വികൃതികള്‍
അനുഭവിക്കുന്നിതാ സ്തീജനങ്ങള്‍..
മനുജന്റെ ദുഷ്ക്രിയയ്ക്കിരയായിടുന്നിതാ
പ്രകൃതിയും ജനനിയാമവനിയുംതാന്‍..

വെറുതെ ഞാന്‍ ചിന്തിച്ചു, ഇങ്ങിനെ പോകുകില്‍
വെറുതെയായീടുമോ അമ്മഭൂമി..
വെറുതേയിരിക്കുവാനിടപോലുമില്ലാതെ
അറുതിയിലെത്തുമോ നന്മഭൂമി..

മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?

Wednesday, 22 June 2016

യോഗയും ജീവിതവും

യോഗയും, ജീവിതവും
ഗായത്രി വി.ആർ.

       

        ലോകത്തിന് ഭാരതത്തിന്‍റെ അമൂല്യമായ ഒരു സംഭാവനയാണ് യോഗ. യോഗയുടെ
സൃഷ്ടാവാണ് പതഞ്ജലി മഹര്‍ഷി. ഭാഷാശാസ്ത്രത്തിലും, ആയുര്‍വ്വേദത്തിലും
വിദഗ്ദനായ അദ്ദേഹത്തിന്‍റെ തലൂലികയാല്‍ രചിക്കപ്പെട്ട പതഞ്ജല യോഗസൂത്രം
എന്ന ഗ്രന്ഥമാണ് യോഗയുടെ അഠിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നത്. പൗരാണിക
ആചാര്യന്‍മാരും ഋഷികളും യോഗികളുമെല്ലാം ശാരീരിക ആരോഗ്യകാര്യത്തിലും
മാനസികാരോഗ്യകാര്യങ്ങളിലും വളരെ ശ്രദ്ധാലുക്കളായിരുന്നു. അതിനാല്‍ത്തന്നെ
അവരുടെ ജീവിതം വളരെ സന്തോഷകരവും, ആരോഗ്യകരവുമായിരുന്നു. യോഗയും,
മനുഷ്യനും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. യോഗയിലെ വിവിധ
പ്രവര്‍ത്തനങ്ങളിലൂടെ ആയുര്‍സൗഖ്യം കൂട്ടുവാനും, കുറക്കുവാനും സാധിക്കും.
സഹസ്രാബ്ദങ്ങളെ അതിജീവിച്ച യോഗശാസ്ത്രം മനുഷ്യശരീരശാസ്ത്രവും
മനുശ്യരാശിക്കുള്ള സന്ദേശവുമാണ്. യോഗ ഒരു ജീവിതയാത്രയും ജീവിതചര്യയുടെ
രൂപരേഖയുമാകുന്നു. ഒരു മനുഷ്യന്‍റെ ആരോഗ്യകരമായ ജീവിതത്തിന്‍റെ
അടിസ്ഥാനമാണ് യോഗ.
        യോഗ എന്ന വാക്കിന് അര്‍ത്ഥം ഒന്നിക്കുക, ഒന്നിച്ച് എന്നൊക്കെയാണ്.
ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ. അത് മനസ്സിനുമപ്പുറം
വര്‍ണ്ണിക്കാനാവാത്ത ഒരു ആകാശസഞ്ചാരമാണ്. പ്രാചീനകാലംതൊട്ടേ
മാനുഷികജീവിതത്തില്‍ യോഗയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.
കുരുക്ഷേത്രയുദ്ധത്തിന്‍റെ സമയത്ത് തന്‍റെ മനസ്സ് ചഞ്ചലമാകുന്നു എന്ന്
പറഞ്ഞ അര്‍ജ്ജുനന് കൃഷ്ണന്‍ പറഞ്ഞുകൊടുത്തത് യോഗയുടെ വഴികളാണ്. യോഗിയുടെ
ലക്ഷണങ്ങളും യോഗിയിലേക്കുള്ള മാര്‍ഗ്ഗങ്ങളും, ഘട്ടങ്ങളുമുണ്ട്. ഒരു
യോഗാചാര്യന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ അത് അനുഷ്ഠിക്കാന്‍ പാടുള്ളൂ.
യോഗ പ്രതിദിനം ചെയ്യുന്നതിലൂടെ ആരോഗ്യം ലഭിക്കുന്നതുപോലെ തെറ്റായി
ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടവും വളരെ വലുതാണ്. കാരണം യോഗ
ചെന്നുതൊടുന്നത് നമ്മുടെ ആന്തരികലോകത്തിലെ വളരെ പ്രധാനപ്പെട്ട
ഭാഗങ്ങളിലാണ്. ഒരു മനുഷ്യജീവിതത്തിനെ യോഗ മാനസികമായും ശാരീരികമായും
സ്വാധീനിക്കുന്നു.
        മനുഷ്യശരീരത്തിലെ മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ യോഗയ്ക്കുള്ള
പങ്ക് വളരെ വലുതാണ്. ഒരു മനുഷ്യന്‍റെ മാനസികാരോഗ്യനില ഉയര്‍ത്തുവാന്‍ യോഗ
വളരെയധികം സഹായകരമാണ്. ലോകത്തിലെ ഭൗതിക സുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ട്
പല സന്പന്നരാജ്യങ്ങളിലും, അസ്വസ്ഥരും അസംതൃപ്തരുമായി ജീവിക്കുന്ന
മനുഷ്യര്‍ക്ക് ജീവിതത്തില്‍ വെളിച്ചം പകരുന്നത് ഭാരതത്തിന്‍റെ
യോഗദര്‍ശനമാണ്.
        "ലോകത്തിന് ഭാരതം വഴികാട്ടും. കാട്ടണം.”
        എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇന്ന് ശരിയാകുന്നു. ശരീരത്തിലെ
പ്രാണോര്‍ജ്ജം വര്‍ദ്ധിക്കുന്പോള്‍ നമുക്ക് സന്തോഷവും ആശ്വാസവും
ഉന്മേഷവും അനുഭവപ്പെടുന്നു. പ്രാണോര്‍ജ്ജത്തിന്‍റെ അളവ് കുറയുന്പോഴാണ്
ദേഷ്യം, നിരാശ, വേവലാതി, അസ്വസ്ഥത, അസൂയ എ്നിവയെല്ലാം അനുഭവപ്പെടുന്നത്.
പ്രാണോര്‍ജ്ജത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ യേഗയിലെ പ്രാണായാമം,
വിവിധ ആസനങ്ങള്‍ എന്നിവയെല്ലാം വളരെ പ്രയോജനകരമാണ്. പതഞ്ജലിയുടെ
യോഗസൂത്രത്തിലെ രണ്ടാമത്തെ ശ്ലോകം ഇങ്ങനെയാണ്.
        "യോഗശ്ചിത്തവൃത്തി നിരോധഃ"
        അതായത്, മനുഷ്യന്‍റെ വൃത്തികളെ നിരോധിച്ചാല്‍ മനുഷ്യന്‍ ഒരു അലയടങ്ങിയ
സാഗരമാണ്. പണ്ടു‌മുതലേ ഭാരതത്തില്‍ മനസ്സിനെ ഒരു മര്‍ക്കടനായാണ്
കണക്കാക്കുന്നത്. അത് ചിന്തകളില്‍ നിന്നും ചിന്തകളിലേക്കും ചാടി
മനുഷ്യമനസ്സിനെ ചഞ്ചലമാക്കുന്നു. മനസ്സ് ഏകാഗ്രമാക്കുന്നതിനായി
മനുഷ്യവൃത്തികളെ നിരോധിക്കണം. മനുഷ്യവൃത്തികളെ നിരോധിക്കണമെങ്കില്‍
മനുഷ്യമനസ്സിനെ നിയന്ത്രിക്കണം. ആകാശത്ത് പാറിക്കളിക്കുന്ന പട്ടത്തെ
നിയന്ത്രിക്കുന്ന ചരടിനെപ്പോലെ മനുഷ്യമനസ്സിനെ നമ്മുടെ ശ്വാസം
നിയന്ത്രിക്കുന്നു. ചിന്തയെ സ്പര്‍ശിക്കുന്നു. തലച്ചോറിനെ
സ്പര്‍ശിക്കുന്നു. അങ്ങിനെ മനുഷ്യമനസ്സ് ഏകാഗ്രമാകുന്നു. ഒരു മനുഷ്യന്‍റെ
മനസ്സ് ആരോഗ്യകരമായും, സ്വസ്ഥമായും തുടര്‍ന്നാല്‍മാത്രമേ അവന്
സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും പെരുമാറാനുമെല്ലാം കഴിയുകയുള്ളൂ.
എല്ലായ്പോഴും പലപല ചിന്തകളാല്‍ അസ്വസ്ഥമായ മനസ്സുള്ള ഒരാള്‍ക്ക്
ഒരിക്കലും മനസ്സ് ഏകാഗ്രമാക്കി വെക്കാനോ, സന്തോഷമായിരിക്കാനോ
സാധിക്കില്ല.
        മനുഷ്യന്‍റെ മാനസികാരോഗ്യത്തില്‍ മാത്രമല്ല ശാരീരകാരോഗ്യത്തിലും
യോഗയ്ക്ക് വളരെവലിയ പ്രാധാന്യ‌മുണ്ട്. യോഗ നമ്മുടെ
ശ്വാസപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു. രക്തചംക്രമണ പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നു. നട്ടെല്ലുകളുടെയും, കൈകാലുകളുടെയും, പേശികളുടെയും ബലം
വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം മുതലായ പല രോഗങ്ങളില്‍നിന്നും അലസതയില്‍
നിന്നും നമ്മെ മോചിപ്പിക്കുന്നു. തകര്‍ന്ന മനസ്സും ആരോഗ്യവുമായി
മൃഗസദൃശമായി ജീവിക്കുന്ന മനുഷ്യനുമുന്നില്‍ ആധുനിക ശാസ്ത്രം
കൈമലര്‍ത്തുന്പോള്‍ യോഗശാസ്ത്രം സധൈര്യം അവനെ സമീപിച്ച് ആരോഗ്യകരവും
സന്തോഷകരവുമായ ജീവിതത്തിലേക്ക് അവനെ നയിച്ചുകൊണ്ടുവരുന്നു.
തടികുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്. ഉത്കൃഷ്ടവും ഉത്തേജജനകവുമായ
യോഗയുടെ മഹത്വം വിദേശീയര്‍ മനസ്സിലാക്കിയെങ്കലും യോഗ പിറവിയെടുത്ത
ഭാരതമണ്ണിലെ മക്കള്‍ യോഗയുടെ മഹത്വം ഇനിയും പൂര്‍ണ്ണമായും
മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ ലോകം യോഗയെ അംഗീകരിച്ചുതുടങ്ങിയിട്ട്
ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു എന്നത് ഒരു ഭാരതീയന്‍ എന്ന നിലയില്‍
എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. യോഗയുടെ മഹത്വം
മനസ്സിലാക്കിക്കൊണ്ട് അത് ഒരു പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോള്‍
കലുഷിതമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ പൊട്ടിമുളച്ചു. അത് വളരെ സങ്കടകരമായ
കാര്യമാണ്. ഒരു മതംപോലും വളര്‍ന്നിട്ടില്ലാത്ത കാലത്ത് ഋഷീശ്വരന്മാര്‍
രൂപംകൊടുത്ത യോഗ ഏത് മതത്തിന്‍റേതാണെന്നുപോലും ആര്‍ക്കും അറിയില്ല. അത്
മതാടിസ്ഥാനത്തില്‍ കണക്കാക്കാതെ ഒരു ആരോഗ്യപദ്ധതിയായിക്കണ്ട് എല്ലാ
ജനങ്ങളും യോഗ ഒരു ദിനചര്യയാക്കി മാറ്റണം. എങ്കില്‍ സമൂഹത്തില്‍ പല
അസുഖങ്ങളും നമുക്ക് തടയാം. ഒരുമിച്ച് രാഷ്ട്രമതഭേദമന്യേ യോഗ
ആചരിച്ചുകൊണ്ട് ഒരു നല്ല ഭാവിജീവിതത്തിലേക്ക് കൈകോര്‍ക്കാം. ഒരു നല്ല
ആരോഗ്യകരവും, സന്തോഷകരവുമായ ജീവിതം ന‌യിക്കാം.
        ലോകാ സമസ്താ സുഖിനോ ഭവന്തുഃ.
A blog to express the lit wonders of cnn