Sunday, 31 July 2016
Friday, 24 June 2016
കാലം മാറുന്നു. (കഥ - വിഷ്ണുപ്രിയ)
കാലം മാറുന്നു..
വിഷ്ണുപ്രിയ വി Std : 9 – D C.N.N.G.H.S. Cherp
“എന്താ ചെയ്യാ! കാലം മാറല്ലെ, ഇന്നത്തെ കുട്ടികള്‍ നമ്മുടെ വരുതിയില്‍നില്‍ക്കില്ല. കൈയ്യിലും കഴുത്തിലും ഓരോ മൊബൈല്‍ ഫോണ്‍ തൂക്കിയിടും.
എന്നിട്ട് ഒരു ഫോണ്‍ വന്നാല്‍ ഏത് മൊബൈലീന്നാ വന്നേന്നറിയാതെ ആകെബഹളമായിരിക്കും. പിന്നെ തൃശൂര്‍ പൂരത്തിന് അമിട്ടുപൊട്ടുന്നതുപോലൊരു
പാട്ടും മൊബൈലില്‍ വെക്കും. എന്റെ കൃഷ്ണാ.. കാലം പോയ പോക്കേ!!!”
“എന്താ ഗംഗാധരാ, മഴയോട് പരിഭവം പറയാണോ?”
“ആ.. ബാലനോ? എന്തു പറായാനാ ബാലാ, ഇന്ന് കൃഷിയാപ്പീസില്‍ ഒന്നു
പോയിരുന്നു. വരുംവഴി കുറച്ച് പയ്യന്മാര് വേലേം കൂലീം ഇല്ലാതെ നിക്കണ
കണ്ടു. അവര്ടെ കോലം കണ്ട് ഞാന്‍ ഞെട്ടിപ്പോയി"
“ഒന്നും പറയാതിരിക്കുന്നതാ നല്ലത്. ഉപദേശിച്ചതിന് മാതാപിതാക്കള്‍ക്കു
നേരെ ഗുണ്ടകളെ വിടുന്ന ആള്‍ക്കാരാ.”
തന്റെ ഉണ്ണറത്തിണ്ണയില്‍നിന്ന് പതിയെ എഴുന്നേറ്റ് ഗംഗാധരന് തന്റെ
ചങ്ങാതിയെ വരവേല്‍ക്കാന്‍ ചാരിയിട്ട വാതില്‍ പതിയെ തുറന്ന്
മെഴുകുതിരിവെട്ടം നിറഞ്ഞ ആ ഇരുട്ടുമുറിയിലേക്ക് കാല്‍വച്ചു.
“കരണ്ടുപോയിട്ട് രണ്ട് മണിക്കൂറായി ബാലാ"
“അവിടെയും കരണ്ടിന്റെ വരവ് മാവേലിവരവാ. വന്നാ വന്നു. കണ്ടാ കണ്ടു. ഇല്ലേല് ഇല്ല.”
മാനം കാര്‍മേഘത്താല്‍ ഇരുണ്ടുമൂടി, മഴത്തുള്ളികള്‍ ദാഹംമാറ്റാന്‍
കൊതിച്ചുനിന്ന ഭൂമിയിലേക്ക് കുത്തിയൊഴുകി. വീടിന്റെ വരാന്തയില്‍ വെള്ളം
തളംകെട്ടിക്കിടന്നു.
“മ്.. മഴ കലക്കുന്നുണ്ട്"
"പക്ഷെ കാര്യമില്ല ബാലാ. കാലം തെറ്റിപ്പെയ്യുന്ന മഴ ദോഷമാണ്.”
“കാലം മൊത്തത്തില്‍ തെറ്റാണ്. അതിന്റെകൂടെ ഇതുംകൂടിയായപ്പോള്‍ ഗംഭീരമായി.”
“നീയെന്താ ഈ സമയത്ത് ഈ വഴി? വീട്ടിലെ മരോള്‍ടെ വഴക്കുകാരണം പോന്നതാണോ ബാലാ?”
“അങ്ങിനേം പറയാം. ഒറ്റത്തടിയായതുകൊണ്ട് നിനക്ക് അതൊന്നും ഒരു
പ്രശ്നല്ലല്ലോ. സുഖജീവിതം"
“അല്ല ബാലാ. ഇപ്പോഴാ ഒറ്റത്തടിയുടെ വിഷമം മനസ്സിലാവുന്നേ. ഇന്നെങ്കില്‍
ഇന്ന്. നാളേങ്കില്‍ നാളെ എന്നു പറഞ്ഞുകൂടിക്കഴിയുമ്പോള്‍ ഒരു
സമാധാനത്തിന് ഒരു കൂട്ടുവേണം. ആ. അതൊക്കെ പോട്ടെ. നീ ഇന്ന് ഇവിടെ
കൂടുന്നോ?”
“ഏയ്. അതുംകൂടിമതി മരോള്‍ക്ക് പ്രശ്നംണ്ടാക്കാന്‍. ആ. മഴകുറഞ്ഞു. നേരം
സന്ധ്യയായി. ഞാന്‍ പോകാന്‍ നോക്കട്ടെ"
തോളിലെ തോര്‍ത്തുമുണ്ട് വീശിക്കുടഞ്ഞ് തോളിലിട്ട് വരാന്തയില്‍ ചാരിവച്ച
കുടയും നിവര്‍ത്തി ബാലന് യാത്രയായി.
സൂര്യന് മലകളോട് കിന്നാരം പറഞ്ഞു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു.
ഗംഗാധരന് തന്റെ ദിനചര്യയായ പത്രവായന തുടങ്ങി. 'ബാലന് എണ്‍പത്തിയൊന്ന്
വയസ്സ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മദ്യലഹരിയില്‍ യാത്രചെയ്ത
യുവാക്കളുടെ കാറിടിച്ചാണ് അപകടം.' തന്റെ ജീവിതത്തിന്റെ പാതി
മുറിഞ്ഞുപോയതുപോലെ ഗംഗാധരന് ഇരിപ്പിടത്തില്‍ ഉറച്ചിരുന്നു.
“കാലം മാറി, വേഷം മാറി, ജീവിതം മാറി, മരണം നിശ്ചയിക്കുന്നത്
ശിവനില്‍നിന്നും മദ്യം ഏറ്റുവാങ്ങി. എന്റെ ആത്മാവ് നഷ്ടപ്പെട്ടു. ഇനി ഈ
ശരീരം മാത്രം.”
വിദൂരങ്ങളിലേക്കുനോക്കിക്കൊണ്ട് ഗംഗാധരന് സ്വയം മന്ത്രിച്ചു. ഇന്നലെ
പെയ്ത മഴയുടെ ബാക്കി ഗംഗാധരന്റെ കണ്ണുകളിലൊഴുകി.
“ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ വരും. സുഹൃത്തേ. ഇന്നീ ഭൂമി നഗരമാണ്.
അവിടെ നിനക്കൊപ്പം ഞാന്‍ കൂട്ടായ് വരും. ഇന്നല്ലെങ്കില്‍ നാളെ..
ഇന്നല്ലെങ്കില്‍ നാളെ..”
ദുഃഖം ഗംഗാധരനെ നിദ്രയിലേക്കു നീട്ടി. ഇരുട്ട്. മുഴുവന്‍ ഇരുട്ട്. ഈ
ഇരുട്ടില്‍ ചക്രം ഉരുളുന്നു. മാനവര്‍ കണ്ണുകാണാതെ നടക്കുന്നു. മദ്യം
അവന് വെളിച്ചമാക്കുന്നു. ഇതില്‍ നടുവില്‍ ഗംഗാധരന് വെളിച്ചത്തിനായി
കരയുന്നു. ഇതു അവസാനം. ഭൂമിയുടെ അവസാനം. മനുഷ്യന് ഭൂമിയെ കൊല്ലുന്നു.
പ്രകാശരശ്മികള്‍ ഗംഗാധരന്റെ നയനങ്ങളില്‍ തുളച്ചുകയറി. ഗംഗാധരന്റെ
കൈകളില്‍ കോര്‍ത്തുപിടിച്ച് ആ പ്രകാശവും ഗംഗാധരനും യാത്രയായി. കാലചക്രം
തിരിഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഇരുട്ടിന്റെ ശക്തിയില്‍ കാലചക്രം
നിശ്ചലമായി.
“മ്.. എന്റെ സ്വപ്നം ഒരു മുന്നറിയിപ്പാണ്. ഇത് ആരെയെങ്കിലും അറിയിക്കണം.
ഗംഗാധരന് ഓടിയോടി ഒരിടത്തെത്തി. യുവത്വം മാറ്റിയ സ്വഭാവവുമായി
നില്ക്കുന്നവര്. ഗംഗാധരന് അലറിപ്പറഞ്ഞു.
“അവസാനമായി.. എല്ലാറ്റിനും അവസാനമായി.. മാറുവിന്‍.. എങ്കില്‍ മാത്രമേ
അതു തുടക്കമാകൂ. ഏയ് മനുഷ്യാ.. നീയെന്താണിങ്ങിനെ?”
ഗംഗാധരന് വായുവില്‍ തുഴഞ്ഞു. ഭൂമി ഇരുട്ടില്‍ മുങ്ങി. മരങ്ങള്‍
കടപുഴകിവീണു. മനുഷ്യര്‍ ശ്വാസവായുവിനായി കിടന്നലറുന്നു. അതെ. അവസാനമായി.
എല്ലാറ്റിനും അവസാനമായി.
“അമ്മേ..”
രാഹുല്‍ നിദ്രയില്‍നിന്നുണര്‍ന്നു. യുവത്വത്തിന്റെ തിളപ്പില്‍ സഞ്ചരിച്ച
അവന് കണ്ട സ്വപ്നം അവനെയാകെ വിയര്‍പ്പിച്ചിരുന്നു.
“ഞാന്‍ കണ്ട സ്വപ്നം! അതില്‍ ആരെല്ലാമാണ് വന്നത്! ഇന്നലെ എന്റെ
സുഹൃത്തിന്റെ വണ്ടിതട്ടി ആശുപത്രിയിലായ ആളാണോ ബാലന്? എങ്കില്‍ ഗംഗാധരന്
ആര്?”
അമ്മ പുഞ്ചിരിച്ചുകൊണ്ട് അടുത്തുനില്ക്കുന്നുണ്ടായിരുന്
"എല്ലാം ഒരു മുന്നറിയിപ്പായിരിക്കും മോനേ. മോന് ഇനിയെങ്കിലും....”
വെറുതെ ( കവിത - മിഹിര യു.എൻ.)
വെറുതെ
മിഹിര യു. എന്‍.
ഒരു കുളിര് തെന്നലിന് തഴുകലാലന്നു ഞാന്‍
ചെറുമയക്കത്തിൽ നിന്നുമൂർന്നു വന്നു.
മനസ്സിന്റെ താളില്‍ വരച്ചിട്ട സ്വപ്നങ്ങള്‍
ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു.
വെറുതെ, ജനല്‍ നല്‍കും വിസ്മയക്കാഴ്ചകള്‍
നിറകണ്കളോടെ ഞാന്‍ കണ്ടുനിന്നു.
അറിവിന്റെ കനി നുകരേണ്ടുന്ന വയിസ്സിലേ
മുറിവേറ്റിടും കുഞ്ഞു ഹൃദയങ്ങളേ..
'വെറുതെ' ചില ക്രൂരര്‍ ചെയ്തിടും വികൃതികള്‍
അനുഭവിക്കുന്നിതാ സ്തീജനങ്ങള്‍..
മനുജന്റെ ദുഷ്ക്രിയയ്ക്കിരയായിടുന്നിതാ
പ്രകൃതിയും ജനനിയാമവനിയുംതാന്‍..
വെറുതെ ഞാന്‍ ചിന്തിച്ചു, ഇങ്ങിനെ പോകുകില്‍
വെറുതെയായീടുമോ അമ്മഭൂമി..
വെറുതേയിരിക്കുവാനിടപോലുമില്ലാ തെ
അറുതിയിലെത്തുമോ നന്മഭൂമി..
മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?

വെറുതേയിരിക്കുവാനിടപോലുമില്ലാ
അറുതിയിലെത്തുമോ നന്മഭൂമി..
മറുപടിയില്ലാത്ത ചോദ്യമായീടുമോ,
വെറുതെയെങ്കിലുമീ ചിന്തപോലും..?
Wednesday, 22 June 2016
യോഗയും ജീവിതവും
യോഗയും, ജീവിതവും
ഗായത്രി വി.ആർ.
ലോകത്തിന് ഭാരതത്തിന്റെ അമൂല്യമായ ഒരു സംഭാവനയാണ് യോഗ. യോഗയുടെ
സൃഷ്ടാവാണ് പതഞ്ജലി മഹര്‍ഷി. ഭാഷാശാസ്ത്രത്തിലും, ആയുര്‍വ്വേദത്തിലും
വിദഗ്ദനായ അദ്ദേഹത്തിന്റെ തലൂലികയാല് രചിക്കപ്പെട്ട പതഞ്ജല യോഗസൂത്രം
എന്ന ഗ്രന്ഥമാണ് യോഗയുടെ അഠിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നത്. പൗരാണിക
ആചാര്യന്മാരും ഋഷികളും യോഗികളുമെല്ലാം ശാരീരിക ആരോഗ്യകാര്യത്തിലും
മാനസികാരോഗ്യകാര്യങ്ങളിലും വളരെ ശ്രദ്ധാലുക്കളായിരുന്നു. അതിനാല്‍ത്തന്നെ
അവരുടെ ജീവിതം വളരെ സന്തോഷകരവും, ആരോഗ്യകരവുമായിരുന്നു. യോഗയും,
മനുഷ്യനും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. യോഗയിലെ വിവിധ
പ്രവര്‍ത്തനങ്ങളിലൂടെ ആയുര്‍സൗഖ്യം കൂട്ടുവാനും, കുറക്കുവാനും സാധിക്കും.
സഹസ്രാബ്ദങ്ങളെ അതിജീവിച്ച യോഗശാസ്ത്രം മനുഷ്യശരീരശാസ്ത്രവും
മനുശ്യരാശിക്കുള്ള സന്ദേശവുമാണ്. യോഗ ഒരു ജീവിതയാത്രയും ജീവിതചര്യയുടെ
രൂപരേഖയുമാകുന്നു. ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ
അടിസ്ഥാനമാണ് യോഗ.
യോഗ എന്ന വാക്കിന് അര്‍ത്ഥം ഒന്നിക്കുക, ഒന്നിച്ച് എന്നൊക്കെയാണ്.
ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ. അത് മനസ്സിനുമപ്പുറം
വര്‍ണ്ണിക്കാനാവാത്ത ഒരു ആകാശസഞ്ചാരമാണ്. പ്രാചീനകാലംതൊട്ടേ
മാനുഷികജീവിതത്തില്‍ യോഗയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.
കുരുക്ഷേത്രയുദ്ധത്തിന്റെ സമയത്ത് തന്റെ മനസ്സ് ചഞ്ചലമാകുന്നു എന്ന്
പറഞ്ഞ അര്ജ്ജുനന് കൃഷ്ണന് പറഞ്ഞുകൊടുത്തത് യോഗയുടെ വഴികളാണ്. യോഗിയുടെ
ലക്ഷണങ്ങളും യോഗിയിലേക്കുള്ള മാര്‍ഗ്ഗങ്ങളും, ഘട്ടങ്ങളുമുണ്ട്. ഒരു
യോഗാചാര്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ അത് അനുഷ്ഠിക്കാന്‍ പാടുള്ളൂ.
യോഗ പ്രതിദിനം ചെയ്യുന്നതിലൂടെ ആരോഗ്യം ലഭിക്കുന്നതുപോലെ തെറ്റായി
ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടവും വളരെ വലുതാണ്. കാരണം യോഗ
ചെന്നുതൊടുന്നത് നമ്മുടെ ആന്തരികലോകത്തിലെ വളരെ പ്രധാനപ്പെട്ട
ഭാഗങ്ങളിലാണ്. ഒരു മനുഷ്യജീവിതത്തിനെ യോഗ മാനസികമായും ശാരീരികമായും
സ്വാധീനിക്കുന്നു.
മനുഷ്യശരീരത്തിലെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ യോഗയ്ക്കുള്ള
പങ്ക് വളരെ വലുതാണ്. ഒരു മനുഷ്യന്റെ മാനസികാരോഗ്യനില ഉയര്‍ത്തുവാന്‍ യോഗ
വളരെയധികം സഹായകരമാണ്. ലോകത്തിലെ ഭൗതിക സുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ട്
പല സന്പന്നരാജ്യങ്ങളിലും, അസ്വസ്ഥരും അസംതൃപ്തരുമായി ജീവിക്കുന്ന
മനുഷ്യര്‍ക്ക് ജീവിതത്തില്‍ വെളിച്ചം പകരുന്നത് ഭാരതത്തിന്റെ
യോഗദര്‍ശനമാണ്.
"ലോകത്തിന് ഭാരതം വഴികാട്ടും. കാട്ടണം.”
എന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞത് ഇന്ന് ശരിയാകുന്നു. ശരീരത്തിലെ
പ്രാണോര്ജ്ജം വര്‍ദ്ധിക്കുന്പോള്‍ നമുക്ക് സന്തോഷവും ആശ്വാസവും
ഉന്മേഷവും അനുഭവപ്പെടുന്നു. പ്രാണോര്‍ജ്ജത്തിന്റെ അളവ് കുറയുന്പോഴാണ്
ദേഷ്യം, നിരാശ, വേവലാതി, അസ്വസ്ഥത, അസൂയ എ്നിവയെല്ലാം അനുഭവപ്പെടുന്നത്.
പ്രാണോര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ യേഗയിലെ പ്രാണായാമം,
വിവിധ ആസനങ്ങള്‍ എന്നിവയെല്ലാം വളരെ പ്രയോജനകരമാണ്. പതഞ്ജലിയുടെ
യോഗസൂത്രത്തിലെ രണ്ടാമത്തെ ശ്ലോകം ഇങ്ങനെയാണ്.
"യോഗശ്ചിത്തവൃത്തി നിരോധഃ"
അതായത്, മനുഷ്യന്റെ വൃത്തികളെ നിരോധിച്ചാല്‍ മനുഷ്യന് ഒരു അലയടങ്ങിയ
സാഗരമാണ്. പണ്ടുമുതലേ ഭാരതത്തില്‍ മനസ്സിനെ ഒരു മര്‍ക്കടനായാണ്
കണക്കാക്കുന്നത്. അത് ചിന്തകളില്‍ നിന്നും ചിന്തകളിലേക്കും ചാടി
മനുഷ്യമനസ്സിനെ ചഞ്ചലമാക്കുന്നു. മനസ്സ് ഏകാഗ്രമാക്കുന്നതിനായി
മനുഷ്യവൃത്തികളെ നിരോധിക്കണം. മനുഷ്യവൃത്തികളെ നിരോധിക്കണമെങ്കില്‍
മനുഷ്യമനസ്സിനെ നിയന്ത്രിക്കണം. ആകാശത്ത് പാറിക്കളിക്കുന്ന പട്ടത്തെ
നിയന്ത്രിക്കുന്ന ചരടിനെപ്പോലെ മനുഷ്യമനസ്സിനെ നമ്മുടെ ശ്വാസം
നിയന്ത്രിക്കുന്നു. ചിന്തയെ സ്പര്‍ശിക്കുന്നു. തലച്ചോറിനെ
സ്പര്‍ശിക്കുന്നു. അങ്ങിനെ മനുഷ്യമനസ്സ് ഏകാഗ്രമാകുന്നു. ഒരു മനുഷ്യന്റെ
മനസ്സ് ആരോഗ്യകരമായും, സ്വസ്ഥമായും തുടര്‍ന്നാല്‍മാത്രമേ അവന്
സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും പെരുമാറാനുമെല്ലാം കഴിയുകയുള്ളൂ.
എല്ലായ്പോഴും പലപല ചിന്തകളാല്‍ അസ്വസ്ഥമായ മനസ്സുള്ള ഒരാള്‍ക്ക്
ഒരിക്കലും മനസ്സ് ഏകാഗ്രമാക്കി വെക്കാനോ, സന്തോഷമായിരിക്കാനോ
സാധിക്കില്ല.
മനുഷ്യന്റെ മാനസികാരോഗ്യത്തില്‍ മാത്രമല്ല ശാരീരകാരോഗ്യത്തിലും
യോഗയ്ക്ക് വളരെവലിയ പ്രാധാന്യമുണ്ട്. യോഗ നമ്മുടെ
ശ്വാസപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു. രക്തചംക്രമണ പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നു. നട്ടെല്ലുകളുടെയും, കൈകാലുകളുടെയും, പേശികളുടെയും ബലം
വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം മുതലായ പല രോഗങ്ങളില്‍നിന്നും അലസതയില്‍
നിന്നും നമ്മെ മോചിപ്പിക്കുന്നു. തകര്‍ന്ന മനസ്സും ആരോഗ്യവുമായി
മൃഗസദൃശമായി ജീവിക്കുന്ന മനുഷ്യനുമുന്നില്‍ ആധുനിക ശാസ്ത്രം
കൈമലര്ത്തുന്പോള് യോഗശാസ്ത്രം സധൈര്യം അവനെ സമീപിച്ച് ആരോഗ്യകരവും
സന്തോഷകരവുമായ ജീവിതത്തിലേക്ക് അവനെ നയിച്ചുകൊണ്ടുവരുന്നു.
തടികുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്. ഉത്കൃഷ്ടവും ഉത്തേജജനകവുമായ
യോഗയുടെ മഹത്വം വിദേശീയര്‍ മനസ്സിലാക്കിയെങ്കലും യോഗ പിറവിയെടുത്ത
ഭാരതമണ്ണിലെ മക്കള്‍ യോഗയുടെ മഹത്വം ഇനിയും പൂര്‍ണ്ണമായും
മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ ലോകം യോഗയെ അംഗീകരിച്ചുതുടങ്ങിയിട്ട്
ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു എന്നത് ഒരു ഭാരതീയന് എന്ന നിലയില്‍
എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. യോഗയുടെ മഹത്വം
മനസ്സിലാക്കിക്കൊണ്ട് അത് ഒരു പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോള്‍
കലുഷിതമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ പൊട്ടിമുളച്ചു. അത് വളരെ സങ്കടകരമായ
കാര്യമാണ്. ഒരു മതംപോലും വളര്‍ന്നിട്ടില്ലാത്ത കാലത്ത് ഋഷീശ്വരന്മാര്
രൂപംകൊടുത്ത യോഗ ഏത് മതത്തിന്റേതാണെന്നുപോലും ആര്‍ക്കും അറിയില്ല. അത്
മതാടിസ്ഥാനത്തില്‍ കണക്കാക്കാതെ ഒരു ആരോഗ്യപദ്ധതിയായിക്കണ്ട് എല്ലാ
ജനങ്ങളും യോഗ ഒരു ദിനചര്യയാക്കി മാറ്റണം. എങ്കില്‍ സമൂഹത്തില്‍ പല
അസുഖങ്ങളും നമുക്ക് തടയാം. ഒരുമിച്ച് രാഷ്ട്രമതഭേദമന്യേ യോഗ
ആചരിച്ചുകൊണ്ട് ഒരു നല്ല ഭാവിജീവിതത്തിലേക്ക് കൈകോര്‍ക്കാം. ഒരു നല്ല
ആരോഗ്യകരവും, സന്തോഷകരവുമായ ജീവിതം നയിക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തുഃ.

Subscribe to:
Posts (Atom)